മൂന്നാം എന്‍ഡിഎ സർക്കാർ; കേരളത്തിൽ നിന്ന് രണ്ട് കേന്ദ്ര മന്ത്രിമാർ?

മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. നിലവിൽ പുറത്ത് വരുന്ന മന്ത്രിമാരുടെ പട്ടികയിൽ രാജ്നാഥ് സിങ്, അമിത് ഷാ, ശിവ്‌രാജ് സിങ് ചൗഹാൻ, പ്രൾഹാദ് ജോഷി, സർബാനന്ദ സോനോവാൾ, കിരൺ റിജിജു, അണ്ണാമലൈ, കമൽജിത് ഷെഹ്റാത്ത്, ജ്യോതിരാദിത്യ സിന്ധ്യ, മനോഹർ ലാൽ ഖട്ടർ, ചന്ദ്ര പ്രകാശ് ചൗധരി, പിയൂഷ് ഗോയൽ തുടങ്ങിയവർ മന്ത്രിമാരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Also read:തൃശൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒരാൾ മരിച്ചു

അതേസമയം, സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയേക്കുമെന്നാണ് സൂചന. അദ്ദേഹം ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും കേന്ദ്ര മന്ത്രിയായേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News