തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ പ്രഖ്യാപിച്ചു; നിരക്കുകൾ എത്ര, ഇളവുകൾ ആർക്കൊക്കെ? അറിയേണ്ടതെല്ലാം

വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്‍റെ 2023-24 വർഷത്തെ കരട് അടിസ്ഥാന പ്രീമിയം നിരക്കുകൾ കേന്ദ്ര സർക്കാർ സർക്കാർ മുന്നോട്ടുവെച്ചു.

ഇൻഷുറൻസ് നിയന്ത്രണ-വികസന അതോറിറ്റിയുമായി കൂടിയാലോചിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്മേൽ 30 ദിവസത്തിനകം ബന്ധപ്പെട്ടവർക്ക് അഭിപ്രായം അറിയിക്കാം.

ഇളവുകൾ ലഭിക്കുന്ന വിഭാഗങ്ങൾ

സ്കൂൾ ബസുകൾക്ക് 15 ശതമാനം

വിന്‍റേജ് കാറായി രജിസ്റ്റർ ചെയ്ത സ്വകാര്യ കാറുകൾക്ക് 50 ശതമാനം

ഇലക്ട്രിക് വാഹനങ്ങൾക്ക് -7.5 മുതൽ 15 ശതമാനം വരെ

മുച്ചക്ര യാത്ര വാഹനങ്ങൾക്ക് -അടിസ്ഥാന നിരക്കിൽ 6.5 ശതമാനം

വിവിധവാഹനങ്ങൾക്ക് കേന്ദ്രം മുന്നോട്ട് വെച്ച നിരക്കുകൾ

സ്വകാര്യ കാറുകൾ

1,000 സി.സിയിൽ താഴെ -2,094 രൂപ

1000-1500 സി.സി -3,416 രൂപ

1500 സി.സിക്ക് മുകളിൽ -7,897 രൂപ

ഇരുചക്ര വാഹനങ്ങൾ

75 സി.സിയിൽ താഴെ -538 രൂപ

350 സി.സി വരെയുള്ളതും അതിനു മുകളിലേക്കും -714 രൂപ മുതൽ 2,804 രൂപ വരെ

ചരക്കു വണ്ടികൾ (മുച്ചക്രമല്ലാത്തവ)

7500 കിലോഗ്രാമിൽ താഴെ -16,049 രൂപ

40,000 കിലോഗ്രാം വരെയും അതിനു മുകളിലും -27,186 രൂപ മുതൽ 44,242 രൂപ വരെ

മുച്ചക്ര ചരക്കു വാഹനങ്ങൾ, മോട്ടോർ പെഡൽ സൈക്കിളുകൾ

4,492 രൂപ

സ്വകാര്യ ഇലക്ട്രിക് കാറുകൾ
30 കിലോവാട്ടിൽ താഴെ -1,780 രൂപ

30-65 കിലോവാട്ട് -2,904 രൂപ

65 കിലോവാട്ടിനു മുകളിൽ -6,712 രൂപ

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ

മൂന്ന് കിലോവാട്ടിൽ താഴെ -457 രൂപ

3-7 കിലോവാട്ട് -607 രൂപ

7-16 കിലോവാട്ട് -1,161 രൂപ

16 കിലോവാട്ട് മുതൽ മേലോട്ട് -2,383 രൂപ

ബാറ്ററിയിൽ ഓടുന്ന ചരക്കുവാഹനങ്ങൾ (മുച്ചക്രം ഒഴികെ)

7500 കിലോഗ്രാമിൽ താഴെ -13,642 രൂപ

7500-12000 കിലോഗ്രാം -23,108 രൂപ

12,000-20,000 കിലോഗ്രാം -30,016 രൂപ

20,000-40,000 കിലോഗ്രാം -37,357 രൂപ

40,000 കിലോഗ്രാമിനു മുകളിൽ -37,606 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News