ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 39.92% രേഖപ്പെടുത്തി

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 1മണി വരെ പോളിങ് 39.92% രേഖപ്പെടുത്തി. അസം -45.88, ബീഹാര്‍ -39.69, ഛത്തിസ്ഗഡ് -46.14, ദാദ്ര നാഗര്‍ ഹവേലി &ദാമന്‍ ദിയൂ -39.94, ഗോവ-49.04, ഗുജറാത്ത് – 37.83, കര്‍ണാടക -41.59, മധ്യപ്രദേശ്- 44.67 മഹാരാഷ്ട്ര – 31.55, ഉത്തര്‍പ്രദേശ് 38.12 പശ്ചിമ ബംഗാള്‍ -49.27 എന്നിങ്ങനെയാണ്. ഒന്നും രണ്ടും ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് ബിജെപിക്ക് തിരിച്ചടിയായിരിക്കെ മൂന്നാം ഘട്ട പോളിങ്ങ് മന്ദഗതിയിലായതും ബിജെപിയെ ആശങ്കപ്പെടുത്തുന്നു.

മാസങ്ങളോളം നീണ്ട പ്രചാരണത്തിനൊടുവില്‍ മൂന്നാഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിലെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. രാവിലെ 7 മണിയോടെ പോളിങ് ആരംഭിച്ചെങ്കിലും മന്ദഗതിയിലാണ് പോളിങ് പുരോഗമിക്കുന്നത്.25.34 ശതമാനം പോളിങാണു ഇതുവരെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് മഹാരാഷ്ട്രയിലും ഏറ്റവും കൂടുതല്‍ പോളിങ് പശ്ചിമബംഗാളിലുമാണ്.

Also Read: ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് ഉത്തരവില്ല; ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും

ഗുജറാത്തിലെ മുഴുവന്‍ ലോക്‌സഭ മണ്ഡലങ്ങളിലുംഈ ഒറ്റഘട്ടത്തിലാണ് പോളിങ് നടക്കുന്നത്. സൂറത്തില്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥി ഉള്‍്‌പ്പെടെ പത്രിക പിന്‍വലിച്ചതോടെ ബിജെപി എത്തിരല്ലാതെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 25 മണ്ഡലങ്ങളിലുമാണ് പോളിങ് നടക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 7.30ഓടെ അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

രാജ്യത്തെ കഴിയാവുന്നത്ര ആളുകള്‍ വോട്ട് ചെയ്യണമെന്നും ഇനിയും നാല് ഘട്ട വോട്ടെടുപ്പ് നമ്മുക്ക് മുന്നിലുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിവരും വോട്ട് രേഖപ്പെടുത്തി. 93 മണ്ഡലങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 1351 സ്ഥാനാര്‍ഥികലാണ് ജനവിധി തേടുന്നത്.

കേന്ദ്രമന്ത്രി അമിത്ഷാ, കെ.എസ് ഈശ്വരപ്പ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിള്‍ യാദവ്, ശിവരാജ് സിങ് ചൗഹാന്‍, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖര്‍ മൂന്നാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ പോളിങ് ശതമാനത്തിലുണ്ടായ കുറവ് ബിജെപി ക്കു തിരിച്ചടിയായേക്കുമെന്ന ആശങ്ക ബിജെപി നേതൃത്ത്വത്തിനുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ വിവിധ യിടങ്ങളില്‍ നടത്തിയ വര്‍ഗീയ വിദ്വെഷ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ണാടകയിലെ സ്ഥാനാര്‍ഥി രേവണ്ണക്കെതിരായ ലൈംഗികതിക്രമ പരാതി ഉള്‍പ്പടെ ബിജെക്ക് വലിയ തിരിച്ചടിയായെക്കും. അതേസമയം മൂന്നാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യ സംഖ്യം വലിയ പ്രതീക്ഷയാണ് മുന്നോട്ട വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News