സ്മാർട്ട് സിറ്റി പദ്ധതി; ആൽത്തറ – തൈക്കാട് റോഡ് മൂന്നാമത്തെ റീച്ച് ടാറിങ്ങിലേക്ക്

സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ആൽത്തറ – തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് ഉടൻ തുറക്കും. നോർക്ക മുതൽ വനിതാ കോളേജ് വരെയുള്ള ഭാഗമാണ് ഗതാഗതത്തിന് സജ്ജമാകുന്നത്. ഈ റീച്ചിൽ ഒരുഭാഗത്ത് റോഡ് ഫോർമേഷൻ പ്രവൃത്തികൾ ആരംഭിച്ചു. ഡക്റ്റിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് കേബിളുകൾ കടത്തിവിട്ടാണ് റോഡ് ഫോമേഷനിലേക്ക് കടന്നത്. ഈ റോഡിൽ ആൽത്തറ മുതൽ ഫോറെസ്റ്റ് സ്റ്റേഷൻവരെയും വനിതാ കോളേജ് വരെയുമുള്ള രണ്ടു റീച്ചുകൾ നേരത്തെ ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 15 മുതൽ 23 വരെ വിവിധ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്ത് സിപിഐഎം അഖിലേന്ത്യ നേതാക്കൾ

ജനറൽ ആശുപത്രി – വഞ്ചിയൂർ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവൃത്തി ഊർജിതമാക്കി. ഇവിടെ ഡക്റ്റ് പ്രവൃത്തി പൂർത്തികരിച്ച് യൂട്ടിലിറ്റികൾ മാറ്റുന്ന പ്രവൃത്തികളിലേക്ക് എത്തി. ഈ പ്രവൃത്തി പൂർത്തിയായാൽ റോഡിൽ ഉടൻ തന്നെ ഫോർമേഷൻ പ്രവൃത്തികൾ ആരംഭിക്കും. ആദ്യഘട്ട ടാറിങ്ങിലേക്ക് എത്തിയ അട്ടക്കുളങ്ങര – കിള്ളിപ്പാലം റോഡ് ഉടൻ തുറക്കാനാകുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.

Also Read: ഉത്തരവുകൾ വെറും കടലാസുതുണ്ടുകളല്ല, അവ പാലിക്കപ്പെടേണ്ടവയാണ്; ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News