കൊച്ചിക്ക് മൂന്നാമത്തെ റോ റോ സർവീസ് അനുവദിച്ചു; നിർമാണ ചുമതല കൊച്ചിൻ ഷിപ്പ്യാർഡിന്

ഫോർട്ട്കൊച്ചി വൈപ്പിൻ ഭാഗത്തേക്ക് മൂന്നാമത്തെ റോ-റോ സർവീസ് അനുവദിക്കാൻ തീരുമാനമായതായി കൊച്ചിൻ മേയർ അഡ്വ.എം അനിൽകുമാർ. സർവീസ് ആരംഭിക്കാനായി പത്ത് കോടിരൂപ ധനകാര്യ വകുപ്പ് അനുവദിച്ചു. കൊച്ചിൻ ഷിപ്പ്യാർഡിനാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്. 15 കോടി രൂപയാണ് നിർമാണത്തിനായി ചെലവാകുന്ന തുക, കൊച്ചിൻ ഷിപ്പ്യാർഡ് ആവശ്യപ്പെട്ട ആദ്യഘടുവായ 5 കോടി രൂപ ഉടൻതന്നെ കൈമാറുമെന്നും തകരാറിലായ രണ്ടാമത്തെ റോ റോ സംവിധാനം വ്യാഴാഴ്ച തന്നെ പുനസ്ഥാപിച്ചിരുന്നു.

Also Read: ഓണത്തോട് കൂടി ശമ്പളം കുടിശികയടക്കം നൽകും, ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

അതേസമയം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഒരു റോ-റോ വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ രണ്ട് റോ-റോകളും സർവീസ് ആരംഭിച്ചതോടെ യാത്ര ദുരിതത്തിന് പരിഹാരമായിരുന്നു. റോ റോ വന്നതോടുകൂടി റോഡുകളിലെ ഗതാഗത കുരുക്ക് ഇല്ലാതെ 10 മിനിറ്റുകൊണ്ട് അക്കരെ എത്താം. ആലപ്പുഴ ചേർത്തല ഭാഗത്തേക്ക് പോകുന്നവർക്കും പറവൂർ കൊടുങ്ങല്ലൂർ പ്രദേശത്ത് പോകുന്നവർക്കും ഈ സർവീസുകൾ ഗുണകരമാണ്.

Also Read: സലിം കുമാർ ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു, ക്ഷേത്ര വരുമാനത്തെ പരിഹസിച്ചു: നടനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News