മലപ്പുറത്ത് കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടത് എന്ന് ഡെപ്യുട്ടി തഹസിൽദാർ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കൾ. ഇക്കഴിഞ്ഞ ബിധാനാഴ്ച മുതലാണ് തിരൂർ ഡെപ്യൂട്ടി തഹസിൽദാരായ പി ബി ചാലിബിനെ കാണാതായത്. ഇയാൾ ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചിരുന്നു. വീട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.
Also Read; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും മുന്നറിയിപ്പ്
അതേസമയം, ചാലിബിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ഉഡുപ്പിയില്‍ എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ഇന്നലെ പുലര്‍ച്ചെയാണ് ഓണ്‍ ആയത്. പുലര്‍ച്ചെ രണ്ട് മണിക്ക് മൊബൈല്‍ ഫോണ്‍ ഓണ്‍ ആയി. പിന്നീട് രാവിലെ ഏഴ് മണിക്ക് ശേഷവും ഫോണ്‍ ഓണായി. തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുകയായിരുന്നു.
News summary; Thiroor Deputy Tehsildar who went missing in Malappuram has returned home
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here