ദാഹിച്ചു വലഞ്ഞ് അണ്ണാൻ കുഞ്ഞ്;വെള്ളം നൽകി യുവാവ്;വൈറലായി വീ‍ഡിയോ

മനുഷ്യനും മൃ​ഗങ്ങളും തമ്മിലുളള സ്നേഹബന്ധത്തെ കാണിക്കുന്ന വീഡിയോകൾ വളരെ വേ​ഗം സോഷ്യൽ മീ‍ഡിയയിൽ വൈറലാകാറുണ്ട്.അത്തരത്തിൽ ഒരു മനോഹര കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാക്കുന്നത്.പൊരിവെയിലത്ത് ദാഹിച്ചു വലഞ്ഞിരുന്ന അണ്ണാൻകുഞ്ഞ് ഒരാളുടെ കൈയിൽ നിന്നും വെള്ളം വാങ്ങി കുടിക്കുന്നതിന്റെ വീ‍ഡിയോ ആണത്.

Also Read: നിക്കണ്ട-തിക്കണ്ട-തിരക്കണ്ട, സർക്കാർ സേവനങ്ങൾ ഇനി സ്മാര്‍ട്ട്ഫോണിലൂടെ

റോ‍ഡിലൂടെ നടന്നു പോകുമ്പോഴാണ് മരക്കൊമ്പിൽ ഇരിക്കുന്ന അണ്ണാൻകുഞ്ഞിനെ യുവാവ് കാണുന്നത്.ദാഹിച്ചിരിക്കുകയാണെന്ന് മനസിലായതോടെ കൈവശമുണ്ടായിരുന്ന യുവാവ് അണ്ണാൻ കുഞ്ഞിന് നേരെ നീട്ടി. ഉടനെ തന്നെ അണ്ണാൻ കുപ്പിയിൽ ചാടിപ്പിച്ച്
ആർത്തിയോടെ വെള്ളം കുടിക്കാൻ തുടങ്ങി.ഇടയ്ക്ക് കുപ്പി മാറ്റിയെങ്കിലും വെള്ളം മതിയായില്ലെന്ന രീതിയിൽ വീണ്ടും കുപ്പി നേരെ ചെന്നു.ഇതോടെ യുവാവ് വീണ്ടും അണ്ണാൻകുഞ്ഞിന് വെള്ളം നൽകി.

Also Read: ലൈംഗീക ബന്ധത്തിനുള്ള പ്രായപരിധികുറയ്ക്കുന്ന കാര്യത്തിൽ അഭിപ്രായം തേടി നിയമ കമ്മീഷൻ

സുശാന്ത നന്ദ ഐഎഫ്എസ് ആണ് ​ഹൃദയഹാരിയായ ഈ വീ‍ഡിയോ പങ്കുവെച്ചത്.ബില്ലെക് വീഡിയോസ് എന്ന ട്വിറ്റർ പേജിലെ വീ‍ഡിയോ സുശാന്ത നന്ദ ഷെയർ ചെയ്യുകയായിരുന്നു.’ദാഹിച്ചിരുന്ന അണ്ണാന്റെ വിശ്വാസം, ഒരുതുള്ളി വെള്ളത്തിലൂടെ നേടിയിരിക്കുന്നുവെന്ന’ കുറിപ്പോടെയാണ് അദ്ദേഹം വീ‍ഡിയോ പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News