ഓൺലൈനായി എത്തിച്ച പതിമൂന്ന് പെട്ടി പടക്കം പിടികൂടി

കോഴിക്കോട് വടകരയിൽ നിന്നും ഓൺലൈനായി എത്തിച്ച പടക്കം പിടികൂടി. വടകര ടൗണിലെ പാർസൽ സർവ്വീസ് കേന്ദ്രത്തിൽ നിന്നാണ് പതിമൂന്ന് പെട്ടി പടക്കം വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പടക്കം എത്തിച്ചത്. അനധികൃതമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പടക്കം സൂക്ഷിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പതിമൂന്ന് പെട്ടികളിൽ സൂക്ഷിച്ച പടക്കം പിടിച്ചെടുത്ത് സ്ഥാപനത്തിനെതിരെ കേസെടുത്തു.

ഇത്തരം സ്ഥാപനങ്ങൾ ലൈസൻസ് എടുത്ത് കച്ചവടം ചെയ്യുന്നവരുടെ ജീവിതം വഴിമുട്ടിക്കുന്നതായി പടക്കം വ്യാപാരം നടത്തുന്ന വ്യാപാരികൾ പറയുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കാതെ പടക്കം സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും എതിരെ കർശന നടപടി വേണമെന്ന് ഫയർ വർക്സ് ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മറ്റിടങ്ങളിലും ഓൺലൈനായി പടക്കം വരുന്നതിനെതിരെ നടപടി എടുത്തിട്ടുണ്ട്. വിഷു അടുത്തിരിക്കെ കൂടുതൽ പടക്കം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് ഒഴുകും. കൃത്യമായ സുരക്ഷാ സംവിധാനമില്ലാത്തത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കുമെന്നതുകൊണ്ട് നടപടികൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News