പതിമൂന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; ദര്‍സ് അധ്യാപകന്‍ അറസ്റ്റില്‍

പതിമൂന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതാധ്യാപകന്‍ മേലാറ്റൂര്‍ പൊലീസ് പിടിയില്‍. പട്ടിക്കാട് പാറമ്മല്‍ ജുമാ മസ്ജിദിലെ ദര്‍സ് അധ്യാപകനും മണ്ണാര്‍ക്കാട് കാഞ്ഞിരംപുഴ സ്വദേശിയുമായ കരിക്കുംപുറത്ത് സൈനുദ്ദീന്‍ ഫൈസിയാണ് അറസ്റ്റിലായത്. പള്ളി ദര്‍സില്‍ താമസിച്ച് പഠിച്ചുവന്നിരുന്ന കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷമായി ലൈംഗികപീഡനത്തിന് ഇരയാക്കി വരികയായിരുന്നു.

Also Read: ഏഷ്യൻ ഗെയിംസ്; ഷോട്ട് പുട്ടിൽ ഇന്ത്യയ്ക്ക് സ്വർണം

വിദ്യാര്‍ത്ഥി ദര്‍സില്‍ തുടരുന്നതിന് വിസമ്മതം അറിയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മേലാറ്റൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത്ത്, എസ്‌ഐ രജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News