പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

ഉത്തർപ്രദേശിൽ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. കുട്ടിയെ ഒരാഴ്ചയോളം ഹൈദരാബാദിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 25 നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

Also read:മകൻ നൽകിയ കേസ് പിൻവലിച്ചില്ല; നാലംഗസംഘം ദളിത് യുവതിയെ തല്ലിക്കൊന്നു

അയല്‍വാസിയായ പതൊമ്പതുകാരനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ബല്ലിയയിലെ മണിയാര്‍ സ്റ്റേഷനിലെ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നവംബര്‍ 18നാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നും കൂട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും മണിയാര്‍ സ്റ്റേഷന്‍ ഓഫീസര്‍ മന്റോഷ് സിങ് അറിയിച്ചു.

Also read:രുചികരമായ ഭക്ഷണം നൽകിയില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു

തന്നെ ഹൈദരബാദിലേക്ക് തട്ടികൊണ്ടുപോയെന്നും ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയതായി മന്റോഷ് സിങ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 376 (പീഡനം), പോക്സോ ആക്റ്റ് വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News