6 വയസ്സുകാരനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്നു, 13കാരൻ പിടിയിൽ

ഉത്തർപ്രദേശിൽ ആറ് വയസ്സുള്ള കുട്ടിയെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്നു. സംഭവത്തിൽ മരിച്ച കുട്ടിയുടെ സുഹൃത്ത് കൂടിയായ 13കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: 1000 രൂപ പിഴ അടച്ചിട്ടും പാൻ ആധാർ ലിങ്ക് ചെയ്യാനാകുന്നില്ല?എന്തുകൊണ്ട് എന്ന വിശദീകരണവുമായി ആദായ നികുതി വകുപ്പ്

ആറ് വയസ്സുകാരൻ യുഗ് യാദവാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് അച്ഛൻ നടത്തിയ അന്വേഷണത്തിലാണ് ഇഷ്ടിക കൊണ്ട് അടിയേറ്റ് തല തകർന്ന നിലയിൽ യുഗിന്റെ മൃതദേഹം കണ്ടെത്തുന്നത്.

ALSO READ: മഹാരാഷ്‌ട്രയിലെ ജനങ്ങൾ ശരത്‌ പവാറിനൊപ്പം, കേരളത്തില്‍ എൻസിപി എൽഡിഎഫിന് ഒപ്പം: പി.സി ചാക്കോ

മരിച്ച കുട്ടിയും പ്രതിയായ കുട്ടിയും ഒരേ ഗ്രാമത്തിലുള്ളവരാണ്. ഉറ്റ സുഹൃത്തുക്കളുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതി ലഹരിമരുന്നിന് അടിമയാണെന്ന് പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ ലഹരിയുടെ പുറത്ത് കൊല ചെയ്തതാണോ അതോ ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായി, അതിന് ശേഷം കൊല ചെയ്യപ്പെട്ടതാണോ എന്ന കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News