ആലപ്പുഴ കാട്ടൂർ സ്കൂളിലെ 13 വയസ്സുകാരൻ മനോവിഷമത്താൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ഏഴാം ക്ലാസ്സ് വിദ്യാർഥിയായ പ്രജിത് സ്കൂൾ വിട്ടു വന്നശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
ALSO READ: പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം, തേൻ ശേഖരിക്കാൻ പോയ യുവാവിനും മാതാവിനും പരിക്ക്
സ്കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തിനെയും ഒപ്പമുള്ള കുട്ടിയെയും സ്കൂളിലെ തന്നെ പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട് തല്ലുകയും ചെയ്തു എന്നാണ് സഹപാഠികൾ പറയുന്നത്. കടുത്ത മനോവിഷമത്തിലായിരുന്ന കുട്ടി സ്കൂൾ വിട്ട ശേഷം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വിദ്യാർത്ഥിയായ പ്രണവ് സ്കൂളിൽ നിന്ന് വന്നപ്പോൾ ഇളയ സഹോദരൻ പ്രണവ് തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകന്റെ മരണത്തിന് കാരണം അധ്യാപകന്റെ ക്രൂരമായ ശിക്ഷാരീതിയാണെന്നും, ഇതിൽ നിയമ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. പ്രജിത്തിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here