സംസ്ഥാന സര്‍ക്കാറിനും കെ എ എല്ലിനും അഭിമാനം; 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്

കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെ എ എല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ വിതരണത്തിനായി മധ്യപ്രദേശിലേക്ക്. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖാണ് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണം ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പാണ് മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി 100 ഓട്ടോകളുടെ ഓർഡർ ആരെൻഖ് കെഎഎല്ലിന് നൽകിയത്. അതിൽ മധ്യപ്രദേശിലേക്കുള്ള ആദ്യ വാഹനങ്ങളുടെ ലോഡാണ് ഇപ്പോൾ മധ്യപ്രദേശിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

also read: വ്യാകരണ പിശകുകൾ തിരുത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

ഇന്ത്യയിലുടനീളം കെ എ എൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണവും ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. വാഹനങ്ങൾക്ക് സർവീസ്‌ നൽകുന്നതും ആരെൻഖ് തന്നെയാണ് .

പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഇലക്ട്രിക് ഓട്ടോകളുടെ വിതരണം ആരംഭിക്കും. ആരെൻഖ് പോലുള്ള കമ്പനിയുമായുള്ള സഹകരണം ദേശീയ- അന്തർദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

also read: പുതിയ കോളജിനും കോഴ്സിനും അപേക്ഷകള്‍ ക്ഷണിച്ച് കേരള സര്‍വകലാശാല

വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മാറ്റം കൊണ്ടു വരുന്നതിനായി ആരെൻഖിന്റെ മാതൃ കമ്പനിയായ സൺലിറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡ് 100 കോടി രൂപയുടെ ബാറ്ററി നിർമ്മാണ ഫാക്ടറിയാണ് പൂനെയിൽ ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News