മുപ്പത് ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മുപ്പത് ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കടത്തിയ ഉല്‍പ്പന്നങ്ങളാണ് വയനാട് കാട്ടിക്കുളത്ത് നിന്ന് പിടികൂടിയത്. 75 ചാക്കുകളിലായി 56,250 പാക്കറ്റുകള്‍ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തു.

Also Read: നൂറ് പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത; മന്ത്രി കെ എന്‍ ബാലഗോപാല്‍

പച്ചക്കറി കയറ്റിവന്ന പിക്ക് അപ്പ് ജീപ്പില്‍ നിന്നാണ് പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടിയത്. പിക്ക് അപ്പ് ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ വാളാട് സ്വദേശി ഷൗഹാന്‍ സര്‍ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: ഇടുക്കി നെടുങ്കണ്ടം കൊലപാതകം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News