വി​മാ​നം ഇ​റ​ങ്ങി 30 മി​നി​റ്റി​ന​കം ബാ​ഗേ​ജ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

വിമാന യാത്രക്കാർക്ക് വി​മാ​നം ഇ​റ​ങ്ങി 30 മി​നി​റ്റി​ന​കം അ​വ​രു​ടെ ബാ​ഗേ​ജു​ക​ൾ ല​ഭി​ച്ചെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റിയുടെ പുതിയ നിർദേശം.

Also read:തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയാതായി പരാതി

ഏ​ഴ് എ​യ​ർ​ലൈ​നു​ക​ൾ​ക്കാണ് ബാഗേജ് വൈകുന്നെന്ന പരാതിയെ തുടർന്ന് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി 26ന​കം ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ, ആ​കാ​ശ എ​യ​ർ, സ്പൈ​സ് ജെ​റ്റ്, വി​സ്താ​ര, എ.​ഐ.​എ​ക്സ് ക​ണ​ക്ട്, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്നീ വി​മാ​ന​ ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. വിമാനത്തിന്റെ എ​ൻ​ജി​ൻ അ​ട​ച്ച് 10 മി​നി​റ്റി​നു​ള്ളി​ൽ ആ​ദ്യ ബാ​ഗേ​ജ് ബെ​ൽ​റ്റി​ലെ​ത്ത​ണം. 30 മി​നി​റ്റി​നു​ള്ളിൽ അ​വ​സാ​ന​ത്തെ ബാ​ഗ് എ​ത്തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News