മൻ കി ബാത്തിൽ പങ്കെടുത്തില്ല, 36 വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കി കോളേജ് അധികൃതർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്’ പരിപാടിയിൽ പങ്കെടുക്കാത്തതിന് 36 വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കി കോളേജ് അധികൃതർ. പിജിഐഎംഇആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യുക്കേഷനിലെ 36 വിദ്യാർത്ഥികൾക്കാണ് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ 30-ന് സംപ്രേക്ഷണം ചെയ്ത മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഒന്നും മൂന്നും വർഷ വിദ്യാർത്ഥികൾ കേൾക്കുന്നത് അധികൃതർ നിർബന്ധമാക്കിയിരുന്നു. എന്നാൽ 36 പെൺകുട്ടികൾ എത്തിയില്ല. ഇതേത്തുടർന്ന്, മൂന്നാം വർഷത്തിലെ 28 പേരെയും ഒന്നാം വർഷത്തിലെ എട്ട് പേരെയും ഒരാഴ്ചത്തേക്ക് ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് അധികൃതർ മെയ് 3 ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News