ബ്രാഡ്മാനെയും കൊഹ്‌ലിയെയും പിന്നിലാക്കി; 30 ടെസ്റ്റ് സെഞ്ച്വറികളുടെ തിളക്കത്തില്‍ കെയ്ന്‍ വില്ല്യംസന്‍

അപൂര്‍വ നേട്ടം സ്വന്തമാക്കി ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്ററും ന്യൂസിലന്‍ഡ് താരവുമായ കെയ്ന്‍ വില്ല്യംസന്‍. ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികളെന്ന പട്ടികിയില്‍ വില്ല്യംസന്‍ ഡോണ്‍ ബ്രാഡ്മാനെയും, വിരാട് കൊഹ്‌ലി എന്നിവരെ പിന്തള്ളി. ടെസ്റ്റില്‍ 30ാം സെഞ്ച്വറിയാണ് താരം ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്വന്തമാക്കിയത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് 51 സെഞ്ച്വറികളുമായി പട്ടികയില്‍ ഒന്നാമന്‍. 50നു മുകളില്‍ സെഞ്ച്വറിയുള്ള ഏക താരവും സച്ചിന്‍ തന്നെയാണ്. 45 സെഞ്ച്വറികളുമായി ദക്ഷിണാഫ്രിക്കന്‍ ഒള്‍റൗണ്ട് ഇതിഹാസം ജാക്ക് കാലിസ് രണ്ടാമത്. 38 ശതകങ്ങളുമായി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര മൂന്നാം സ്ഥാനത്തും 36 സെഞ്ച്വറികളുമായി ഇന്ത്യന്‍ ഇതിഹാസവും നിലവില്‍ സീനിയര്‍ ടീം കോച്ചുമായി ദ്രാവിഡ് നാലാമതും നില്‍ക്കുന്നു.

Also Read:    ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളക്ക് ജയം

34 വീതം സെഞ്ച്വറികളുമായി യൂനിസ് ഖാന്‍, സുനില്‍ ഗാവസ്‌കര്‍, ബ്രയാന്‍ ലാറ, മഹേല ജയവര്‍ധനെ എന്നിവര്‍. അലിസ്റ്റര്‍ കുക്കിന് 33 സെഞ്ച്വറികള്‍. സ്റ്റീവ് സ്മിത്തിനും സ്റ്റീവ് വോയ്ക്കും 32 വീതം. മാത്യ ഹെയ്ഡന്‍, ജോ റൂട്ട് എന്നിവരാണ് വില്ല്യംസനൊപ്പം 30 സെഞ്ച്വറികളുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News