സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങൾ, ആയിഷുമ്മ തെളിയിച്ച അക്ഷരദീപം അറിവിന്റെ തീജ്വാലയായി പടർന്നു: മന്ത്രി വി ശിവൻകുട്ടി

സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങൾ. മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക് പോസ്റ്റിൽ ഈ സന്തോഷം പങ്കുവെച്ചു. 1991 ഏപ്രിൽ 18 നായിരുന്നു സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത്. മലപ്പുറം കാവനൂരിലെ ചേലക്കോടൻ ആയിഷുമ്മ കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ തെളിയിച്ച അക്ഷരദീപം പിന്നീട് അറിവിന്റെ തീജ്വാലയായി പടർന്നുവെന്നും മന്ത്രി കുറിച്ചു.

കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആ മുഹൂർത്തം എന്നും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്കരണം,വിദ്യാഭ്യാസ ബില്ല്, സാക്ഷരതാ പ്രസ്ഥാനം,ജനകീയാസൂത്രണം, കുടുംബശ്രീ അങ്ങനെ എത്രയെത്ര ഇടപെടലുകളാണ് കേരളത്തിൽ ഇടതുപക്ഷം നടത്തിയിട്ടുള്ളത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ:ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

1991 ഏപ്രിൽ 18 നായിരുന്നു സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത്. മലപ്പുറം കാവനൂരിലെ ചേലക്കോടൻ ആയിഷുമ്മ കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ തെളിയിച്ച അക്ഷരദീപം പിന്നീട് അറിവിന്റെ തീജ്വാലയായി പടർന്നു.
കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആ മുഹൂർത്തം. ഭൂപരിഷ്കരണം,വിദ്യാഭ്യാസ ബില്ല്, സാക്ഷരതാ പ്രസ്ഥാനം,ജനകീയാസൂത്രണം, കുടുംബശ്രീ അങ്ങനെ എത്രയെത്ര ഇടപെടലുകളാണ് കേരളത്തിൽ ഇടതുപക്ഷം നടത്തിയിട്ടുള്ളത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News