തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ്; വിപ്ലവ ഗാനം പാടി ആഘോഷിച്ച് സി ജെ കുട്ടപ്പന്‍

തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പ് ഇടതുമുന്നണി വിജയം വിപ്ലവ ഗാനം പാടി ആഘോഷിച്ച് പ്രമുഖ നാടന്‍ പാട്ട് കലാകാരന്‍ സി ജെ കുട്ടപ്പന്‍. മുന്‍ ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ കൂടിയായ സിജെ കുട്ടപ്പന്‍ അടക്കമുള്ള എല്‍ഡിഎഫ് പാനലിലെ എല്ലാ അംഗങ്ങളും തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

ALSO READ: രാംലീലയിലെ പ്രണയരംഗങ്ങള്‍ ഒര്‍ജിനല്‍; രണ്‍വീറിന്റെ തുറന്നുപറച്ചില്‍

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന സഹകരണ സ്ഥാപനമാണ് തിരുവല്ല കാര്‍ഷിക വികസന ബാങ്ക്. തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എ ശിവദാസന്‍ നായരടക്കം യു.ഡി.എഫ് പാനലിലെ പതിമൂന്ന് സ്ഥാനാര്‍ത്ഥികളും തോറ്റു.

ALSO READ: നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയെന്ന് ആരോപണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

തിരുവല്ല കാര്‍ഷിക വികസന ബാങ്കിലുണ്ടായ തോല്‍വി സംസ്ഥാന തലത്തില്‍ കാര്‍ഷിക സഹകരണ മേഖലയിലെ യുഡിഎഫിനുള്ള ഭരണം നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തല്‍. ഇതിന് മുമ്പ് പത്തനംത്തിട്ട കാര്‍ഷിക ബാങ്കിലെ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News