തിരുവല്ല നെടുംമ്പ്രം പുത്തന്‍കാവ് ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. ആലപ്പുഴ തലവടി സ്വദേശി മാത്തുക്കുട്ടി മത്തായിയാണ് അറസ്റ്റിലായത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് മാത്തുക്കുട്ടി. 2024 നവംബര്‍ 30ന് പുലര്‍ച്ചെയാണ് പുത്തന്‍കാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടന്നത്.കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന അതിനുള്ള പണമാണ് പ്രതി മാത്തുക്കുട്ടി മത്തായി കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെപ്പറ്റി പൊലീസിന് സൂചന ലഭിച്ചത്. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു മോഷണ കേസില്‍ പ്രതി മാത്തിക്കുട്ടി മത്തായിയെ പൊലീസ് പിടികൂടുകയായിരുന്നു.
പുന്നപ്രയിലെ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നടത്തിയ കവര്‍ച്ചാ കേസില്‍ രണ്ടാഴ്ച മുമ്പാണ് പൊലീസ് മാത്തുക്കുട്ടിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പുളിക്കീഴ് പൊലീസ് പുന്നപ്ര സ്റ്റേഷനില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി സബ്ജയില്‍ നിന്ന് പ്രതിയെ തെളിവെടുപ്പിനായി പുത്തന്‍കാവ് ദേവീക്ഷേത്രത്തില്‍ എത്തിച്ചു.പ്രതിയെ കൊണ്ട് പോലീസ് എത്തുന്ന വിവരമറിഞ്ഞ പ്രദേശവാസികളും ക്ഷേത്ര ഭാരവാഹികളും സ്ഥലത്ത് എത്തിയിരുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് മാത്തുക്കുട്ടി മത്തായി മോഷണം നടത്തുന്നത്.
മാത്തുക്കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. ഇത് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ദില്ലിയിലും മറ്റുമെത്തി ആഡംബര ജീവിതം നയിക്കുകയാണ് പ്രതിയുടെ സ്വഭാവമെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ നിരവധി മോഷണ കേസുകള്‍ നിലവില്‍ ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here