ഷഹന നേരിട്ടത് ക്രൂരമർദ്ദനം; തെളിവുകൾ പുറത്തുവിട്ട് കുടുംബം

തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹന ഭർതൃവീട്ടിൽ നിന്ന് ക്രൂരമർദ്ദനം നേരിട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കുടുംബം. ആത്മഹത്യയിൽ ഷഹനയുടെ ഭർതൃ വീട്ടുകാർക്കെതിരെ കുടുംബം തിരുവല്ല പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെയാണ് ഷഹന തിരുവല്ലത്തെ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഷഹനയുടെ മുഖത്തും കൈയിലും പരിക്കേറ്റ പാടുകളുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

Also Read: പാലക്കാട് മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കുട്ടി അപകടനില തരണം ചെയ്തു

ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിരുവല്ലം പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഭർതൃവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ഭർത്താവ് ഷഹാനയെ നിർബന്ധിച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ഭർത്താവ് നൗഫൽ ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. ഇതിനെ തുടർന്ന് മുറിയിൽ കയറി കതകടച്ചു ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നു.

Also Read: നവജാത ശിശു മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

മൃതദേഹം തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News