വെടിക്കെട്ടിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്: തിരുവമ്പാടി ദേവസ്വം സെക്രട്ടറി

പെസോ നിയമഭേദഗതിയെ തുടർന്ന് തിരുവമ്പാടി വേലക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ. വെടിക്കെട്ടിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും എന്തു ചെയ്തുവെന്ന് അദ്ദേഹമാണ് പറയേണ്ടതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരിഷ് പറഞ്ഞു. അതേസമയം, പെസോയെ വെടിക്കെട്ടിന്റെ നിയന്ത്രണത്തിൽ നിന്ന് നീക്കണമെന്നും വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിന് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പറഞ്ഞു.

ജനുവരി ആറിന് നടക്കുന്ന തിരുവമ്പാടി വേലക്കുള്ള വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചു കൊണ്ട് തൃശൂർ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് പെസോ നടപ്പാക്കിയ ഭേദഗതികൾ പാലിക്കാൻ സൗകര്യമില്ലെന്ന് കാണിച്ചാണ് അനുമതി നിഷേധിച്ചത്. തിരുവമ്പാടി വേലക്ക് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചതോടെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിനും അനുമതി കിട്ടിയേക്കില്ല. ഈ സാഹചര്യത്തിലാണ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതികരണവുമായി രംഗത്ത് വന്നത്.

also read: വയനാട്‌ ഡിസിസി ട്രഷററുടെ ആത്മഹത്യ;പിന്നിൽ നേതാക്കളുടെ സാമ്പത്തിക തിരിമറിയെന്ന് സൂചന

വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിന്നില്‍ ശിവകാശി ലോബിയാണെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പെസോ നിയമഭേദഗതിയെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ചിട്ടുണ്ട്.എന്തു ചെയ്തുവെന്ന് അദ്ദേഹം പറയണമെന്നും ഗിരീഷ് പറഞ്ഞു. പെസോ നിയമഭേഗതിയുടെ ഭാഗമായാണ് തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്. പെസോയെ വെടിക്കെട്ടിന്റെ നിയന്ത്രണത്തിൽ നിന്ന് നീക്കണം. വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിന് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News