തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണം; പ്രതികൾക്ക് ജാമ്യം നിഷേധിച്ച കോടതി പ്രതികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസിൽ, യൂത്ത് കോൺഗ്രസ് നേതാവടക്കമുള്ള പ്രതികൾക്ക് കോടതിയുടെ രൂക്ഷ വിമർശനം. ജാമ്യം നിഷേധിച്ച താമരശ്ശേരി കോടതിയാണ്, നിർഭയമായി ജോലി ചെയ്യാൻ പൊതു സേവകർക്ക് അവസരമുണ്ടാവണമെന്ന് നിരീക്ഷിച്ചത്. ഇത്തരം കേസുകളിൽ ഒരു വിട്ടു വീഴ്ച്ചയ്ക്കും ഇടയില്ലെന്നും കോടതി നിരീക്ഷിച്ചു.

Also Read; ‘ദുബായിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ വേണം’: കേരള പ്രവാസി സംഘം

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസിൽ റിമാൻ്റിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ, സഹോദരൻ ഷഹദാദ് എന്നിവരുടെ ജാമ്യഹർജി താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. ഉത്തരവിൽ പ്രതികളുടെ പ്രവർത്തിയെ കോടതി രൂക്ഷമായി വിമർശിച്ചു. നിർഭയമായി ജോലി ചെയ്യാൻ പൊതു സേവകർക്ക് അവസരമുണ്ടാകണമെന്നും ഇത്തരം കേസ്സുകളിൽ യാതൊരു വിട്ടു വീഴ്ച്ചയ്ക്കും ഇടയില്ലെന്നുമാണ് കോടതി നിരീക്ഷണം. അജ്മൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളാണെന്നും കോടതി വിലയിരുത്തി. ഭാര്യ നൽകിയ പരാതിയിലും ഇയാൾക്കെതിരെ കേസുണ്ട്.

Also Read; നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി, അക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചികിത്സയില്‍ തുടരുന്നു

പ്രതികൾ ചെയ്ത് കുറ്റം, അതീവ ഗൗരവ സ്വഭാവമുള്ളതും കർശനമായി നേരിടേണ്ടതുമാണ്. സർക്കാർ ഉദ്യോഗസ്ഥരെ ക്രിമിനൽ ശക്തികളെ ഉപയോഗിച്ച് നേരിടുന്ന പ്രവണതകൾ തടയാൻ ഉദ്യോഗസ്ഥർക്ക് ഭയം കൂടാതെ ജോലി ചെയ്യുന്നതിന് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണെന്നും കോടതി വിലയിരുത്തി. ഈ മാസം 6 നാണ് തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ച് കയറി അജ്മലും സഹോദരനും ജീവനക്കാരെ ആക്രമിക്കുകയും ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തത്. ബിൽ തുക അടക്കാത്തതിനാൽ വീട്ടിലെ വൈദ്യുത കണക്ഷൻ വിച്ഛേദിച്ചതാണ് ആക്രത്തിന് കാരണമായത്. ജാമ്യത്തിന് ജില്ലാ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News