പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍

തിരുവനന്തപുരം ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ വീട് കുത്തി തുറന്നു മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ ചിറക്കുളം കോളനിയില്‍ ‘കള്ളന്‍കുമാര്‍’ എന്ന് വിളിക്കുന്ന 50 കാരനായ അനില്‍കുമാര്‍ ആണ് പൊലീസ് പിടിയിലായത്. ആറ്റിങ്ങല്‍ പാലസ് റോഡിലുള്ള ദില്‍ വീട്ടില്‍ സ്വയംപ്രഭ, പത്മനാഭറാവു ദമ്പതികളുടെ വീട്ടില്‍ നിന്നും 40 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് അനില്‍കുമാര്‍ മോഷ്ടിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ALSO READ: വിവാഹ വേദിയില്‍ നവദമ്പതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു, പെണ്‍കുട്ടിയുടെ കാമുകനോ?, എന്ന് സമൂഹ മാധ്യമങ്ങള്‍- വൈറലായി വീഡിയോ

ആറ്റിങ്ങല്‍ സിഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് സംഘം നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നേരത്തെ തന്നെ വിവിധ സ്ഥലങ്ങളിലായി നടത്തിയ 10 ല്‍ അധികം മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

News Summary- Police arrested Accused in Attingal house burglary case in Thiruvananthapuram district

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News