ഭക്തിസാന്ദ്രമായി തലസ്ഥാനം; ഇന്ന് ആറ്റുകാൽ പൊങ്കാല

തലസ്ഥാനത്ത് ഇന്ന് ആറ്റുകാൽ പൊങ്കാല. രാവിലെ 10.30ഓടെ പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങ് ആരംഭിക്കും. ആയിരകണക്കിന് സ്ത്രീ ജനങ്ങളാണ് പൊങ്കാല മഹോത്സവത്തിനായി നഗരത്തിൽ എത്തിയിരിക്കുന്നത്. പുലർച്ചെമുതൽ തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സ്ത്രീകൾ ഇന്ന് ആറ്റുകാൽ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്.

Also Read: മതനിരപേക്ഷ പാർട്ടി എന്ന നിലയിൽ നിന്ന് ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ, സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാലിലേക്ക് എത്തി. ഉച്ചയ്ക്ക് 2 30ന് ഉച്ചഭോജിയും പൊങ്കാല നിവേദവും ദീപാരാധനയും നടക്കും. പൊങ്കാല നിവേദത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

Also Read: ആറ്റുകാല്‍ പൊങ്കാല; 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു

ക്ഷേത്രത്തിലും നഗരത്തിലുമായി രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷയൊരുക്കും. മാർച്ച് 8ന് രാത്രിയിൽ കാപ്പഴിച്ച് കുടിയിളക്കിയശേഷം പുലർച്ചെ ഒരുമണിക്ക് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News