‘തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടം വേദനാജനകം’; മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടം വേദനാജനകമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അപകടമുണ്ടായ ഭാഗം റെയില്‍വേയുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശമാണ്.

Also read:‘ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമയോടെ ജീവിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം’, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു’: അമര്‍ത്യ സെന്‍

ഇവിടെ ശുചീകരണം ഉള്‍പ്പടെ നടത്തേണ്ടത് റെയില്‍വേയുടെ കൂടി ഉത്തരവാദിത്വമാണ്. തോടിന്‍റെ താഴേക്കുള്ള ഭാഗത്ത് ഇറിഗേഷന്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 25 കോടിയുടെ നവീകരണ പദ്ധതി നടപ്പാക്കിയതിനാല്‍ ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു.റെയില്‍വേയുടെ പൂര്‍ണ്ണസഹകരണമുണ്ടെങ്കില്‍ മാത്രമെ തോട് മുഴുവനായും നവീകരിക്കാനാകൂയെന്നും റോഷി മന്ത്രി റോഷി അഗസ്റ്റിന്‍ കൊച്ചിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News