കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ യുവാവിൻ്റെ ക്രൂര മർദ്ദനം; സംഭവം തിരുവനന്തപുരം ആര്യനാട്

KSRTC Driver Attacked

തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറിന് നേരെ യുവാവിൻ്റെ ക്രൂര മർദ്ദനം. ഡ്രൈവർ മൻസൂറിനെയാണ് മർദിച്ചത്. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. പിക്കപ്പ് വാൻ ഡ്രൈവറായ നൗഫലാണ് കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി മൻസൂറിനെ ക്രൂരമായി മർദ്ദിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ മൻസൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് കെഎസ്ആർടിസി അധികൃതർ ആര്യനാട് പോലീസിൽ പരാതി നൽകി.

Also Read; ‘മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധനയ്ക്കുള്ള കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നത്…’ ; മന്ത്രി റോഷി അഗസ്റ്റിൻ

Thiruvananthapuram Aryanad KSRTC depot driver brutally attacked by a young man

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News