കാട്ടാകട ബാറിൽ യുവാവിന് മർദ്ദനം

തിരുവനന്തപുരം കാട്ടാക്കടയിലെ ബാറിൽ യുവാവിന് മർദ്ദനം. അക്രമിസംഘം 35000 രൂപ കവർന്നതായും യുവവ് നൽകിയ പരാതിയിൽ പറയുന്നു.
കാട്ടാക്കട തിരുവനന്തപുരം റോഡിലെ സ്വകാര്യ ബാറിൽ രാത്രിയോടെയാണ് സോനു എന്ന യുവാവിന് നേരെ അക്രമം ഉണ്ടായത്. ബാറിൽ ബിയർ കഴിക്കാൻ എത്തിയ യുവാവിനെ ബാറിൽ ഉണ്ടായിരുന്ന സംഘം അക്രമിക്കുകയായിരുന്നു.

Also read:ദില്ലിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്

യാതൊരു പ്രകോപനവും ഇല്ലാതെ അസഭ്യം പറഞ്ഞ് കസേരകൊണ്ട് തലയ്ക്കടിക്കുകയും കയ്യിലുണ്ടായിരുന്ന 35,000 രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പരാതി. കൈയിൽ പണം കണ്ടതിനെ തുടർന്നാണ് സംഘത്തിലെ ചിലർ മർദ്ദനത്തിന് തുടക്കമിട്ടതെന്നും സോനു കാട്ടാക്കട പോലീസിനോട് പറഞ്ഞു.

Also read:മണിപ്പൂര്‍: കലാപം നിയന്ത്രക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ബിജെപി വിട്ട് സിനിമാതാരം രാജ്കുമാര്‍

കുഞ്ഞിന്റെ നൂലുകെട്ടിനായി ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങിയ പണവും പേഴ്സും ആണ് അക്രമസംഘം മോഷ്ടിച്ചത് എന്നും പരാതിയിൽ പറയുന്നു. അക്രമത്തിനുശേഷം പണം മോഷ്ടിച്ച് ബാറിൽ നിന്നും സംഘം കടന്നുകളയുകയായിരുന്നു. പരാതിയിൽ കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി. മുഖത്ത് പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News