തിരുവനന്തപുരം സിറ്റി കെനൈൻ സ്‌ക്വാഡിലെ കല്യാണി വിടവാങ്ങി. നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട കല്യാണിയെന്ന നായ. എട്ടര വർഷത്തെ സർവീസ് പൂർത്തിയാക്കിയ കല്യാണി, നിരവധി ബഹുമതികളാണ് നേടിയിട്ടുള്ളത്.
Also Read; പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്
കേരള പൊലീസിന്റെ കെനൈൻ സ്‌ക്വാഡിൽ ഏറ്റവും മികച്ച സ്നിഫർ നായകളിൽ ഒരാളായിരുന്നു നിഷയെന്ന കല്യാണി. സേനക്കകത്തും പുറത്തും നിരവധി ആരാധകരായിരുന്നു അവൾക്ക്. വയറിൽ ഉണ്ടായ ട്യൂമറിന് ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമത്തിലിരിക്കെകയാണ് കല്യാണിയുടെ വിയോഗം. ജനിച്ച് 45ആം ദിവസമാണ് കല്യാണി കെനൈൻ സ്‌ക്വാഡിൽ എത്തിയത്. 8 വർഷവും 8 മാസവും സർവ്വീസ് പൂർത്തിയാക്കി. വികാരനിർഭരമായിരുന്നു കല്യാണിയുടെ സംസ്കാര ചടങ്ങുകൾ.
2015 ലാണ് പരിശീലനം കഴിഞ്ഞ് സേനയുടെ ഭാഗമായത്. എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട കല്യാണി ആ വർഷം പരിശീലനം പൂർത്തിയാക്കിയ 19 നായകളിൽ ഒന്നാമതായിരുന്നു. കേരള പൊലീസിന്റെ നാലു ഡ്യൂട്ടി മീറ്റുകളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ISRO, VSSC തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളിൽ പങ്കെടുത്ത് ബഹുമതികൾ നേടി. സംസ്ഥാന പോലീസ് മേധാവിയുടെ 2021 ലെ എക്സലൻസ് പുരസ്കാരവും കല്യാണിക്ക് ലഭിച്ചിട്ടുണ്ട്.
Also Read; ഗാസയിൽ ബന്ദികളെ മോചിതരാക്കാൻ ചർച്ച; നവജാതശിശുക്കളെ രക്ഷപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here