വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാം ഒരു കുടക്കീഴിലൊരുക്കി തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍സ്യൂമര്‍ സഹകരണ സംഘം

സ്‌കൂളുകള്‍ തുറക്കാന്‍ ആഴ്ചകള്‍ ശേഷിക്കെ തലസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം സിറ്റി പോലീസ് കണ്‍സ്യൂമര്‍ സഹകരണ സംഘം. പൊതുജനങ്ങള്‍ അടക്കം നിരവധി പേരാണ് ദിനംപ്രതി നന്ദാവനം ഏആര്‍ ക്യാമ്പിനകത്തെ സ്‌കൂള്‍ മേളയില്‍ എത്തുന്നത്.

പുതുപുത്തന്‍ ബാഗും പുസ്തകങ്ങളുമെല്ലാം വാങ്ങിയതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. പൊതു വിപണിയെകാള്‍ പകുതിയിലധികം കിഴിവ് നല്‍കിയാണ് മേളയിലെ വില്‍പ്പന. എല്ലാം ഒരു കുടക്കീഴില്‍ ലഭിച്ചതില്‍ രക്ഷിതാക്കളും സന്തോഷത്തിലാണ്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സൗകര്യവും ഇവിടെയുണ്ട്. തിരക്ക് വര്‍ധിച്ചതോടെ വിപണനമേള ജൂണ്‍ പകുതി വരെ തുടരാനാണ് സംഘാടകരുടെ തീരുമാനം. എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 7വരെയാണ് സ്‌കൂള്‍ മേളയുടെ പ്രവര്‍ത്തനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News