തിരുവനന്തപുരത്ത് വനിതാ കൗൺസിലർ രാജിവെച്ചു; തീരുമാനം കോൺഗ്രസിലെ ചേരിപ്പോരിനെ തുടർന്ന്

കോണ്‍ഗ്രസ്സ് ബ്ലോക്ക് അധ്യക്ഷന്‍മാരുടെ ഏകപക്ഷീയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരാതിയില്‍ ഉറച്ച് ഗ്രൂപ്പുകള്‍. അതേസമയം വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും. എന്നാല്‍ പല ജില്ലകളിലും നേതാക്കളുടെ പ്രതിക്ഷേധം ശക്തമായി ഉയർന്ന് വരികയാണ്.

തിരുവനന്തപുരത്ത് നഗരസഭ കൗണ്‍സിലര്‍ ഡിസിസി അധ്യക്ഷന് രാജിക്കത്ത് നല്‍കുന്നതിൽ വരെ എത്തിയിരിക്കുന്നു കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പുതിയ പൊട്ടിത്തെറി. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുന്നൂവെന്ന് മണ്ണന്തല കൗണ്‍സിലര്‍ വനജ രാജേന്ദ്രബാബു ഡിസിസി പ്രസിഡൻ്റ് പാലോട് രവിക്ക് നൽകിയ കത്തില്‍ പറയുന്നു.

Also Read: മരണപ്പെട്ട സുധിയുടെ വീട്ടിലേക്ക് പോകും വഴി സുരേഷ് ഗോപിയുടെ കാർ കടത്തിവിടാതിരുന്ന ടാങ്കർ കോടതിക്ക് കൈമാറി

ഉള്ളൂര്‍ ബ്ലോക്ക് അധ്യക്ഷനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വ്യാപകമായ പരാതിയാണ് ഉയരുന്നത്. പുതിയ ബ്ലോക്ക് പ്രസിഡൻ്റായി നിയമിതനായ ആള്‍ ഗ്രൂപ്പ് നേതാവിന്റെ
ബിസിസന് പങ്കാളിയാണെന്നാണ് ആക്ഷേപം. അരുവിക്കര, കാട്ടാക്കട, വിളിപ്പില്‍ കരമനയിലും പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിനാഥനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അധ്യക്ഷനായെന്നും പരാതി ഉയരുന്നുണ്ട്.

അതേ സമയം ,’കണ്ണൂരിലും ഗ്രൂപ്പ് പോരുകൾ രൂക്ഷമായി തുടരുകയാണ്. പുനസംഘടനയെച്ചൊല്ലിയാണ് കണ്ണൂരിലും പൊട്ടിത്തെറി. ജില്ലയിലെ പാർട്ടി പരിപാടികൾ ബഹിഷ്കരിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. എ ഗ്രൂപ്പിന് ലഭിച്ച ബ്ലോക്ക് പ്രസിഡൻ്റുമാരോട് ചുമതലയേൽക്കേണ്ടതില്ലെന്നും ഗ്രൂപ്പ് നേതാക്കൾ നിർദ്ദേശം നൽകി.

Also Read: റെയിൽവേ ട്രാക്കിൽ കല്ല് വെക്കുന്ന ബാലൻ; അഞ്ച് വർഷം മുമ്പുള്ള വീഡിയോ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ച് തീവ്രഹിന്ദുത്വ വാദികൾ

ബ്ലോക്ക് അധ്യക്ഷന്‍മാരെ നിയമിച്ചതിന് പിന്നാലെ കണ്ണൂർ ജില്ലാ കോൺഗ്രസ്സ് വൻ പ്രതിസന്ധിയാണ് നേരിടുന്നത്.പരസ്യമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എ ഗ്രൂപ്പ്.പുനസംഘടനയ്ക്ക് ശേഷം നടന്ന രണ്ട് പ്രധാന പരിപാടികൾ എ ഗ്രൂപ്പ് ബഹിഷ്കരിച്ചു. എ ഐ ക്യാമറയ്ക്ക് എതിരായ പ്രതിഷേധത്തിലും ചെന്നിത്തല പങ്കെടുത്ത വിമാനത്താവള പ്രതിഷേധത്തിൽ നിന്നും എ ഗ്രൂപ്പ് വിട്ടു നിന്നു.ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടികയിൽ നിന്നും എ ഗ്രൂപ്പിനെ വെട്ടിയെന്നാണ് പരാതി. 23 ബ്ലോക്ക് പ്രസിഡണ്ടുമാരിൽ 15 ഉം സുധാകരവിഭാഗം കൈയ്യടക്കിയെന്നാണ് ആക്ഷേപം. അഞ്ച് ബ്ലോക്കുകളിൽ മാത്രമാണ് എ ഗ്രൂപ്പിന് അധ്യക്ഷന്‍ സ്ഥാനം ലഭിച്ചത്.എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് പരിപാടികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News