ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരം നഗരസഭാ ബജറ്റ്

ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരം നഗരസഭാ ബജറ്റ്. തലസ്ഥാനത്തെ വെള്ളക്കെട്ടും മഴക്കെടുതിയും മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും നേരിടാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ദുരന്തനിവാരണ പദ്ധതികള്‍ക്കായി 9 കോടി രൂപയുടെ പാക്കേജ് പുതിയ ബജറ്റില്‍ വകയിരുത്തി. വെള്ളപ്പൊക്ക കെടുതി നേരിടാന്‍ രണ്ടര കോടിയാണ് 2024-25 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ:വിദേശ സര്‍വകലാശാല; ചര്‍ച്ചകള്‍ വേണമെന്നാണ് പറഞ്ഞതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ദുരന്തനിവാരണത്തിന് കാര്യമായ ഊന്നല്‍ നല്‍കിയാണ് കോര്‍പ്പറേഷന്‍ ബജറ്റ് അവതരിപ്പിച്ചത്. വെള്ളക്കെട്ട്, തീരശോഷണം, കടല്‍ക്ഷോഭം, തീപിടിത്തം, വരള്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിനും അവ പരിഹരിക്കുന്നതിനുമാണ് തുക ചെലവഴിക്കുക. ഐഐടി റൂര്‍ക്കയുമായി ചേര്‍ന്ന ഫ്‌ലഡ് മിറ്റിഗേഷന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതിനായി രണ്ടരക്കോടി വകയിരുത്തി. റാപ്പിഡ് റിയാക്ഷന്‍ ടീം സജ്ജമാക്കുന്നതിനായി 75 ലക്ഷം രൂപ മാറ്റിവെച്ചു. മണ്‍സൂണ്‍ കാലങ്ങളില്‍ 24 മണിക്കൂറും നഗരസഭയില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ഇതിനായി 5 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചു.

ALSO READ:കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭ സീറ്റ്

വയോജനക്ഷേമം, മാലിന്യ സംസ്‌കരണം, ഇ ഗവേണ്‍നസ്, ആരോഗ്യ സംരക്ഷണം, മത്സ്യ മേഖല, കൃഷി, മൃഗസംരക്ഷണം, കായികം, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, നഗര സൗന്ദര്യവത്ക്കരണം തുടങ്ങിയവയ്ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മറ്റന്നാള്‍ നടക്കുന്ന പൊതുചര്‍ച്ചയ്ക്കും അതിനുശേഷം ഉള്ള വിഷയാധിഷ്ഠിത ചര്‍ച്ചയ്ക്കും ശേഷം കോര്‍പ്പറേഷന്‍ ബജറ്റ് പാസാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News