ഇലക്ട്രിക്കായി അനന്തപുരി; ‘കാർബൺ ന്യൂട്രൽ അനന്തപുരി’ പദ്ധതിയിലൂടെ 100 സൗജന്യ ഓട്ടോകൾ

തിരുവനന്തപുരം നഗരസഭയിലെ ‘കാർബൺ ന്യൂട്രൽ അനന്തപുരി’ പദ്ധതിയിലൂടെ 100 സൗജന്യ ഓട്ടോകൾ വിതരണം ചെയ്യാൻ തീരുമാനം. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഈ ഓട്ടോറിക്ഷകൾ നിർമ്മിച്ചു നൽകുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ഓട്ടോകളുടെ ആദ്യത്തെ പത്തെണ്ണത്തിന്റെ വിതരണോദ്‌ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.

Also Read: നടന്നത് 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്; ഇഡി എത്തുന്നതിന് തൊട്ടുമുൻപേ ജീപ്പിൽ രക്ഷപെട്ട് ‘ഹൈറിച്ച്’ ദമ്പതികൾ

കേരളത്തിൽ സമീപകാലത്തായി വലിയ കുതിപ്പാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഉദ്‌ഘാടനവേളയിൽ മന്ത്രി രാജീവ് പറഞ്ഞു. നൂറു വാർഡുകളിൽ നൂറു ഓട്ടോ എന്ന കണക്കിൽ നിർധനരായവരെ സഹായിക്കാനുള്ള പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനായാണ് ഇലക്ട്രിക് ഓട്ടോകൾ വിതരണം ചെയ്യുന്നത്.

Also Read: ഞങ്ങൾ റൂമിലെത്തി അല്പസമയത്തിനുള്ളിൽ ലാലേട്ടൻ ഡോക്ടറുമായി വന്നു, പറന്നകന്ന ഗന്ധർവനെ നോക്കി എല്ലാരും ശോകമൂകരായി

തിരുവനന്തപുരം നഗരസഭ ജനക്ഷേമത്തിനായി മുന്നോട്ടുവച്ച അനവധി പദ്ധതികളിലൊന്നാണ് ഇലക്ട്രിക് ഓട്ടോ വിതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News