തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയിൽ വൻതീപിടിത്തം; രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു

fire-breakout

തിരുവനന്തപുരം: പാപ്പനംകോട്ട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു. ഓഫീസ് ജീവനക്കാരിയായ വൈഷ്ണ(34) ആണ് മരിച്ചവരിൽ ഒരാൾ. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. മരിച്ച രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഓഫീസിലെത്തിയ ഉപഭോക്താവും ജീവനക്കാരിയായ ഒരാളുമാണ് മരിച്ചത്. ഓഫീസ് ജീവനക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓഫീസിന് മുന്നിലുള്ള ഗ്ലാസിന്‍റെ ചില്ല് പൊട്ടിവീണതോടെയാണ് സമീപവാസികൾ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലേക്ക് ശ്രദ്ധിച്ചത്. തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു.

Also Read- ഞെട്ടലോടെ എസ്.യു.വി ആരാധകര്‍; നടുറോഡില്‍ കത്തിയമര്‍ന്ന് കാര്‍; അമ്പരപ്പിക്കും ഈ വീഡിയോ

ഇൻഷുറൻസ് കമ്പനി ഓഫീസിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയിക്കുന്നത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ സമീപവാസികളും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News