തിരുവനന്തപുരം ഗവ. വിമൻസ് കോളേജിന്റെ 125 മത് വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന മൾട്ടി ഡിസ്സിപ്ലിനറി ഫെസ്റ്റായ കോഗ്നിടോപ്പിയിലെ ജനപങ്കാളിത്തം ശ്രദ്ധയമാകുന്നു. അറിവും കൗതുകവും ഒപ്പം സാംസ്‌കാരിക പരിപാടികളും ഒത്ത് ചേരുന്നു എന്നതാണ് വിവിധ ഡിപ്പാർട്മെന്റുകൾ ചേർന്ന് നടത്തുന്ന ഈ മേളയുടെ സവിശേഷത.
കേരളത്തിലെ ക്യാമ്പസുകളിൽ ഇത് ആദ്യമായാണ് ഒരു മൾട്ടി ഡിസിപ്ലിനറി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.ഹ്യുമാനിറ്റീസ്, സയൻസ് എന്നീ പഠന വിഷയങ്ങൾക്കൊപ്പം സാംസ്കാരിക പരിപാടികൾ കൂടി ഒത്തുചേർന്നാണ് ഈ ഫെസ്റ്റിവൽ.വിവിധ വിദ്യാർഥികൾ സജ്ജമാക്കിയ താളുകൾ സന്ദർശകർക്ക് കൗതുകമായി ഐഎസ്ആർഒയുടെയും വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെയും സ്റ്റാളുകൾ സന്ദർശകർക്ക് പുത്തൻ അറിവ് പകർന്ന് നൽകുന്നതായി.
ALSO READ; ഒടുവിൽ സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം
രണ്ടുദിവസം കൊണ്ട് മൂവായിരത്തിലധികം പേർ മേള സന്ദർശിച്ചു കഴിഞ്ഞു.
അക്കാദമിക് ,സാംസ്കാരിക ചർച്ചകളിലും മികച്ച പ്രതികരണമാണ് അനുഭവപ്പെടുന്നത്.
അറിവിനൊപ്പം ആഘോഷവും എന്ന അനുഭവമാണ് ഓരോ സന്ദർശകർക്കും ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here