മഴക്കെടുതിയിൽ തലസ്ഥാനം, തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കനത്ത മഴയെത്തുടർന്ന് മലയോര പ്രദേശങ്ങളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരത്ത് 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് സമീപകാലത്തെ റെക്കോഡ് മഴ. വിതുരയിൽ വാമനപുരം നദിയിൽ പെന്നാം ചുണ്ട് പാലവും സൂര്യകാന്തി പാലവും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വാമനപുരം നദിയിൽ നീരൊഴുക്ക് കൂടിയതോടൊപ്പം നദിയോട് ചേർന്നചില ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറി.
Also Read; മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ
തിരുവനന്തപുരം ടെക്‌നോ പാർക്കിന്റെ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ഫയർ ഫോഴ്‌സെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അഞ്ചുതെങ്ങിൽ വീടുകളിൽ വെള്ളം കയറി. നെയ്യാറ്റിൻകര മരുത്തൂരിൽ ഹൈവേയുടെ കുറുകെ മരം വീണു. മംഗലപുരം കഠിനംകുളം അണ്ടൂർക്കോണം പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി, ഇതുവരെ പഞ്ചായത്തിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
വെങ്ങാനൂരിൽ പാടശേഖരങ്ങളിൽ വെള്ളം കയറി. വെഞ്ഞാറമൂട് പുല്ലമ്പാറയിൽ മഴക്കെടുതിയിൽ ഒരു വീട് പൂർണമായും തകർന്നു. വീട്ടിലുള്ളവർ ബന്ധു വീട്ടിലേക്ക് മാറിയിരുന്നതിനാൽ അപകടത്തിൽ ആളപായമില്ല. വെള്ളായണിയിൽ കാക്കാമൂല ബണ്ട് റോഡ് വെള്ളത്തിൽ മുങ്ങി. പേയാട്, കുറ്റിച്ചൽ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി.
Also Read; നാല് വയസ്സുകാരനെ കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here