തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 35 പവനോളം മോഷണം പോയി. കഴക്കൂട്ടം ശ്യാമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ശ്യാമും കുടുംബവും മൂകാംബികയില്‍ പോയ തക്കം നോക്കിയാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ യാത്ര പോയത്. ഇന്ന് ഉച്ചയ്ക്ക് മടങ്ങിയെത്തി വാതില്‍ തുറക്കാന്‍ പോയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വര്‍ണ്ണം നഷ്ടമായത് കണ്ടെത്തിയത്. കഴക്കൂട്ടം അസിഃ കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് റോബര്‍ട്ട് വദ്ര

വിരല്‍ അടയാള വിദഗ്ദരും ഡോഗ് സ്‌ക്വോഡും പരിശോധിച്ചു. പോലീസ് നായ വീടിന് അടുത്തുള്ള സ്വകാര്യ ബസുകള്‍ പര്‍ക്കുചെയ്തിരിക്കുന്ന സ്ഥലത്തെത്തി നിന്നു. മോഷണം എന്നാണ് നടന്നതെന്ന് വ്യക്തമല്ല. മോഷ്ടാക്കള്‍ ഗ്ലൗസ് ധരിച്ചിരുന്നതായി വിരല്‍ അടയാള വിദഗ്ദര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News