തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി 1 മുതല്‍ ‘സൈലന്റ് എയര്‍പോര്‍ട്ട്’

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 2024 ജനുവരി 1 തിങ്കളാഴ്ച മുതല്‍ ‘നിശബ്ദ’മാകും. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതല്‍ ആസ്വാദ്യകരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുംബൈ, അഹമ്മദാബാദ്, ലഖ്നൗ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് ഇതോടെ തിരുവനന്തപുരവും എത്തും. യാത്രക്കാര്‍ക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്ന് വിമാനത്താവളം ഉറപ്പാക്കും.

Also Read : മലൈക്കോട്ടൈ വാലിബനിലുള്ള നടി ആര്? തെരഞ്ഞ് സോഷ്യൽ മീഡിയ

ടെര്‍മിനല്‍-1, ടെര്‍മിനല്‍-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സ്‌ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്‌ലൈറ്റ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബോര്‍ഡിംഗ് ഗേറ്റ് മാറ്റം, ഇന്‍ലൈന്‍ ബാഗേജ് സ്‌ക്രീനിംഗ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ പബ്ലിക് അനൗണ്‍സ്മെന്റ് സിസ്റ്റം വഴി തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News