തിരുവനന്തപുരം പൊളിയാണ്; സഞ്ചാരികള്‍ ഏറ്റവും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റില്‍ തലസ്ഥാനവും!

സ്‌കൈസ്‌കാനറിന്റെ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും ജനപ്രിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരവും. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് ആസ്ഥാനമായ ജനപ്രിയ ട്രാവല്‍ സെര്‍ച്ച് പ്ലാറ്റ്‌ഫോമാണ് സ്‌കൈസ്‌കാനര്‍. പുതിയ റിപ്പോര്‍ട്ടില്‍ 2025-ല്‍ യു.കെയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ലോകത്തെ ട്രന്‍ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായാണ് തിരുവനന്തപുരം ഇടംപിടിച്ചത്.

എല്ലാ വര്‍ഷവും വിനോദസഞ്ചാരികളുടെ ഓണ്‍ലൈന്‍ സേര്‍ച്ചിങിനെ അടിസ്ഥാനപ്പെടുത്തി ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക സ്‌കൈസ്‌കാനര്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇതില്‍ യു.കെയില്‍ നിന്നുള്ള സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്് തിരുവനന്തപുരം. 66 ശതമാനം ആളുകള്‍ തിരുവനന്തപുരത്തിനെ തിരഞ്ഞിട്ടുണ്ട്. സഞ്ചാരികളുടെ കഴിഞ്ഞ 12 മാസത്തെ ഓണ്‍ലൈന്‍ സെര്‍ച്ചിനെ അടിസ്ഥാനമാക്കിയാണ് സ്‌കൈസ്‌കാനര്‍ പട്ടിക തയ്യാറാക്കിയത്.

ALSO READ:ഇടുക്കിയിൽ എസ്എഫ്ഐയുടെ തേരോട്ടം; 30 കോളേജുകളിൽ 11 ലും എതിരില്ലാതെ ജയിച്ചു

പട്ടികയില്‍ ഇറ്റലിയിലെ റെജിയോ കാലാബ്രിയയാണ് ഒന്നാം സ്ഥാനത്ത്. എസ്റ്റോണിയയിലെ ടാര്‍ട്ടു രണ്ടാമതും കംബോഡിയയിലെ സീം റീപ്പ് മൂന്നാമതുമാണ്. ബാള്‍ട്ടിമോര്‍ (യുഎസ്എ), പോര്‍ട്ട്‌സ്മൗത്ത് (ഡൊമിനിക്ക), കോര്‍ഡോബ (സ്‌പെയിന്‍), ട്രോംസോ, (നോര്‍വേ), പംഗ്ലാവോ ബോഹോള്‍, (ഫിലിപ്പീന്‍സ് ), സ്റ്റട്ട്ഗാര്‍ട്ട്, (ജര്‍മ്മനി) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ കൈയ്യടക്കിയത്. പട്ടികയില്‍ പത്താം സ്ഥാനത്താണ് തിരുവനന്തപുരം.

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ കേരളാ ടൂറിസം നടത്തിയ മാര്‍ക്കറ്റിംഗ് ക്യാമ്പയിനുകള്‍ വിജയം കാണുന്നുവെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തലസ്ഥാനത്തിന് ലോകത്തിന്റെ അംഗീകാരമെന്നാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചത്.

ALSO READ:എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News