തിരുവനന്തപുരം കുര്‍ള നേത്രാവതി എക്സ്പ്രസിന്റെ യാത്രയില്‍ മാറ്റം; ഒരുമാസത്തേക്ക് പന്‍വേലില്‍ നിന്ന്

തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ് ഒരുമാസത്തേക്ക് കുര്‍ളയ്ക്ക് പകരം പന്‍വേലില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അറിയിച്ചു.

ALSO READ:സര്‍ക്കാര്‍ മേഖലയിലെ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കും: മന്ത്രി വീണ ജോര്‍ജ്

കേടായ ലോകമാന്യ തിലക് ടെര്‍മിനസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് 30 ദിവസത്തേക്ക് സെന്‍ട്രല്‍ റെയില്‍വേ പന്‍വേല്‍ സ്റ്റേഷനില്‍ ട്രെയിനുകള്‍ ഷോര്‍ട്ട് ടെര്‍മിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. മംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള മത്സ്യഗന്ധ എക്സ്പ്രസും പന്‍വേലില്‍ നിന്നാകും സര്‍വീസ് നടത്തുക.

ALSO READ:ഓസ്കറിൽ പത്തിലേറെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അക്കാദമി അംഗത്വം

തിരുവനന്തപുരം സെന്‍ട്രല്‍-ലോക്മാന്യ തിലക് 16346 നേത്രാവതി എക്സ്പ്രസും 12620 മത്സ്യഗന്ധയും ജൂണ്‍ 30 മുതല്‍ 2024 ജൂലൈ 30 വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. അതേസമയം തിരിച്ചുള്ള 16345 നേത്രാവതി എക്സ്പ്രസും 12619 മത്സ്യഗന്ധയും ജൂലൈ 1 മുതല്‍ 30 വരെ സര്‍വീസ് പന്‍വേലില്‍ നിന്നാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News