തിരുവനന്തപുരം ലോ കോളേജ് സംഘർഷം ഒത്തുതീർപ്പിലേക്ക്

തിരുവനന്തപുരം ലോ കോളേജ് സംഘർഷം ഒത്തുതീർപ്പിലേക്ക്. കോളേജ് അധികൃതരും,വിദ്യാർത്ഥി സംഘടനകളും, പിടിഎയുമായി ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ തീരുമാനങ്ങൾ അറിയിക്കും. കോളേജിന്റെ ഭാഗത്തു നിന്നും നീതിപൂർണ്ണമായ അന്വേഷണം വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.

പ്രശ്നപരിഹാരത്തിനായി കോളേജ് അധികൃതരും പിടിഎയും വിദ്യാർത്ഥി സംഘടനകളും കൂടിയാണ് ചർച്ച നടത്തിയത്. ഇരു കക്ഷികളും വിട്ടുവീഴ്ച ചെയ്ത് ഒത്തുതീർപ്പിലേക്ക് എത്തുമെന്നാണ് ചർച്ചയിൽ തീരുമാനമായതെന്നാണ് ലഭിക്കുന്ന വിവരം. സംഘർഷത്തിൽ പൊലീസെടുത്ത കേസ് ഉൾപ്പെടെ ഒത്തുതീർപ്പാക്കുമെന്നാണ് സൂചന. വേനലവധി ആരംഭിക്കാൻ രണ്ടാഴ്ച മാത്രമാണുള്ളത് ഇതിനാൽ ക്ലാസുകൾ ഉടൻ ഓഫ് ലൈൻ ആക്കണമെന്നാണ് വിദ്യാർത്ഥികളുടെയും ആവശ്യം. അതേസമയം 24 പേരെ സസ്‌പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്നും , കോളേജിന്റെ ഭാഗത്തു നിന്നും നീതിപൂർണ്ണമായ അന്വേഷണം വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.നാളെ വീണ്ടും നടക്കുന്ന ചർച്ചയിൽ തീരുമാനങ്ങൾ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News