തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്ക്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം. ശക്തമായ തിരയിൽ വെള്ളം മറിയുകയായിരുന്നു. കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ALSO READ: മകനെ ക്രൂരമായി മര്‍ദ്ദിച്ചതിന് വിചിത്ര ന്യായവുമായി ഒരമ്മ, മകനെ തല്ലിയത് മദ്യപാനിയായ ഭര്‍ത്താവിനെ വീട്ടിലെത്തിക്കാന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസ്

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സേവിയർ മരണപ്പെടുകയായിരുന്നു. ജോൺസൺ, അനീഷ് എന്നിവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ALSO READ: കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News