‘സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’; ഒന്നാം വിവാഹ വാര്‍ഷിക നിറവിൽ മേയര്‍ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും ഒന്നാം വിവാഹ വാര്‍ഷിക നിറവിൽ. സോഷ്യൽ മീഡിയ അക്കൗണ്ടിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന കൃതിയിലെ വരികള്‍ പങ്കുവെച്ചാണ് ആര്യ ആശംസകള്‍ കുറിച്ചത് .

also read :സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്ക്

‘സാറാമ്മേ…പ്രണയമെന്നാല്‍ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകള്‍ ചേര്‍ത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേര്‍പ്പാടാണെന്നാണ് ഞാന്‍ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്.’ സച്ചിനൊപ്പമുള്ള വിവാഹചിത്രത്തോടൊപ്പം ആര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

also read :കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

ഇതിന് താഴെ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ നാലിനായിരുന്നു ഇരുവരുടേയും വിവാഹം. ഓഗസ്റ്റില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍ ദേവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News