മരുന്ന് മാറി നല്‍കിയ സംഭവം, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിവന്ന ചടയംമംഗലം സ്വദേശിയായ രോഗിയാണ് മരുന്ന് മാറി നല്‍കിയെന്ന് പരാതി നല്‍കിയിരിക്കുന്നത്.

ALSO READ: എയര്‍ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി; ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടത്തിനായി അന്വേഷണം

ഡോക്ടര്‍ കുറിച്ച് നല്‍കിയ വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗികള്‍ക്ക് വേണ്ടിയുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന പെണ്‍കുട്ടിക്ക് നല്‍കിയതെന്നും  കോഴിക്കോട്ട് എന്‍ട്രസ് കോച്ചിംഗിന് പഠിക്കുന്ന കുട്ടി മരുന്നുമാറിയത് അറിയാതെ 45 ദിവസം ഇത് കഴിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

പരാതിക്ക് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ചു നടപടിയെടുക്കാനാണ് മന്ത്രി നിർദേശം നൽകിയത്. ക‍ഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News