തിരുവനന്തപുരം മെട്രോ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ

തിരുവനന്തപുരം മെട്രോയുടെ ഡിപിആറിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ. റിപ്പോർട്ട് സമർപ്പിച്ചത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ്. ഡിഎംആർസി ഉദ്യോസ്ഥരുമായി ചർച്ച നടത്തി കെഎംആർഎൽ അവർ നൽകിയ വിവിധ നിർദേശങ്ങൾ ചർച്ചചെയ്തു. അന്തിമ പദ്ധതി റിപ്പോർട്ട് സർക്കാരിനെ അറിയിച്ചതിനു ശേഷമാകും തയാറാക്കുക.

Also read:‘ഷൂട്ടിനിടയില്‍ അപ്പന്റെ സിസ്റ്റര്‍ മരിച്ചു, പോയിട്ട് വരാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്’: ടൊവിനോ തോമസ്

മെട്രോയുടെ ഒന്നാം ഘട്ടനിർമ്മാണത്തിന്റെ ഡിപിആർ പൂർണമായതായാണ് സൂചന. ഇപ്പോൾ നടക്കുന്നത് രണ്ടാം ഘട്ടത്തിലെ വികസനത്തിന്റെ സാധ്യതകളുടെ പഠനമാണ്. ഇതുകൂടി പൂർത്തിയാക്കി, രണ്ടാഴ്ചയ്ക്കകം മെട്രോയുടെ ഡിപിആർ കെഎംആർഎല്ലിന് സമർപ്പിക്കും.

Also read:ഭവന നിർമാണ പദ്ധതിയുടെ പേരിൽ തട്ടിപ്പ്; മാത്യു കുഴൽനാടനെതിരെ പരാതി

കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതിയാണ് തിരുവനന്തപുരത്ത് നടപ്പാക്കുന്നത്. പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന കൈമനംവഴി പള്ളിച്ചൽവരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് നേരത്തെ ഒന്നാം ഘട്ടം വിഭാവനം ചെയ്തിരുന്നത്. കഴക്കൂട്ടം, ടെക്നോപാർക്ക്, ലുലുമാൾ, ചാക്ക, ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലം വരെ 14.7 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News