ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭാ എൻജിനീയറിങ് സൂപ്രണ്ടിന് സസ്പെൻഷൻ

ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭാ എൻജിനീയറിങ് സൂപ്രണ്ടിന് സസ്പെൻഷൻ. തിരുവനന്തപുരം നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുൻപ് പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന കെ.എം. ഷിബുവിനെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ സീറാം സംബശിവ റാവു സസ്പെൻഡ് ചെയ്തത്.

ALSO READ: എല്ലാറ്റിനേയും മതത്തിൻ്റെ കണ്ണാടിയിലൂടെ പരിശോധിക്കുന്നവർ സ്വർണ്ണക്കടത്തും ഹവാലയും മതവിരുദ്ധമെന്ന് പ്രഖ്യാപിക്കാത്തതിൻ്റെ ഗുട്ടൻസ് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും; കെ ടി ജലീൽ

നഗരസഭയുടെ കുറവൻകോണം വാർഡിൽ ഡോ. ആരിഫ സൈനുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി 2 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്ന പരാതിയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News