പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി തുടർന്ന് തിരുവനന്തപുരം നഗരസഭ

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി തുടർന്ന് തിരുവനന്തപുരം നഗരസഭ. ക‍ഴിഞ്ഞ ദിവസം റോഡരികിൽ മാലിന്യം തള്ളിയ ഓട്ടോ കണ്ടെത്തി പൊലീസിന് കൈമാറി. മാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

Also read:ജെഎൻയുവിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധിച്ച് കെയുഡബ്ല്യൂജെ ദില്ലി ഘടകം

ക‍ഴിഞ്ഞ ദിവസം തിരുവനന്തപുരം ഹൈവേയ്ക്ക് സമീപം മുട്ടത്തറ കല്ലുമൂട് പരിസരത്താണ് മാലിന്യ ചാക്കുകൾ ഓട്ടോയിൽ എത്തിച്ച് ഓടയിൽ തള്ളിയത്. മാലിന്യം തള്ളുന്ന സിസിടിവി ദൃശ്യം മേയറുടെ വാട്സ്ആപ്പിൽ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. സിസിടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ നഗരസഭയുടെ നൈറ്റ് സ്ക്വാഡും, സ്‌പെഷ്യൽ സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തി.

Also read:‘സാംസ്കാരിക വകുപ്പാണ് സിനിമ മേഖലയിൽ ഇന്റെണൽ കമ്മിറ്റി രൂപീകരിക്കാൻ മുൻകൈയെടുത്തത്’: പി സതീദേവി

സംഭവത്തിൽ തുടർനടപടികൾക്കായി വാഹനം ഫോർട്ട് പൊലീസിന് കൈമാറി. മാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികളുമായി നഗരസഭ മുന്നോട്ട് പോകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി നഗരസഭയുടെ നൈറ്റ് സ്ക്വാഡ് നഗരത്തിൽ പരിശോധന നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News