‘വാട്ട് എ ലവ് സ്റ്റോറി…’; നിവേദനത്തിലൂടെ ലഭിച്ച KSRTC ബസ് സർവീസ്, പ്രണയം, വിവാഹവേദിയിലേക്കുള്ള യാത്രയും ഇതേ ബസിൽ

ksrtc love story

പഠനകാലത്ത് നിവേദനം നൽകി സഫലമാക്കിയ കെഎസ്ആർടിസി ബസ് സർവീസ് വിവാഹത്തിനായി തെരഞ്ഞെടുത്ത് തിരുവനന്തപുരം സ്വദേശി അമൽ. തന്റെ പഠനത്തിനും പ്രണയത്തിനുമൊക്കെ സാക്ഷ്യം വഹിച്ച കെഎസ്ആർടിസി ബസ് തന്നെ തന്റെ വിവാഹ ചടങ്ങിനും സാക്ഷ്യം വഹിക്കണമെന്ന ആഗ്രഹമാണ് അമൽ ഇതിലൂടെ സാക്ഷാത്കരിച്ചത്.

തിരുവനന്തപുരം ചീനിവിള അരുൺ നിവാസിൽ നിത്യാനന്ദന്റെയും ഗീതാമണിയുടെയും മകൻ അമലാണ് താലികെട്ടാൻ ക്ഷേത്രത്തിലേക്ക് പോകാൻ കെഎസ്ആർടിസി ബസ് തിരഞ്ഞെടുത്തത്. ബസിലെ സ്ഥിരം യാത്രക്കാരിയായ അഭിജിതയാണ് അമലിന്റെ വധു.

പഠന കാലത്ത് അമൽ നിരന്തരം നിവേദനം നൽകിയാണ് അണപ്പാട് – ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നേടിയെടുത്തത്. വർഷങ്ങൾക്കിപ്പുറം തന്റെ വിവാഹത്തിനു പോകുന്നതിനായും അതേ ബസ് തന്നെ അമൽ തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ ജീവിതയാത്രയിലും അതേ ആനവണ്ടി അമലിന് കൂട്ടായി.

പഠിക്കുന്ന കാലത്താണ് ചീനിവിള വഴി രാവിലെ ബസ് സർവീസ് വേണമെന്ന ആവശ്യവുമായി അമൽ അധികൃതർക്ക് അമൽ നിവേദനം നൽകിയത്. ഒരു വിദ്യാർഥിയുടെ നിരന്തരമായ ആവശ്യം കെഎസ്ആർടിസി ഒടുവിൽ സഫലമാക്കി. ബസ് സർവീസ് ആരംഭിച്ചതോടെ അമലും സ്ഥിര യാത്രക്കാരനായി. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അമൽ ഇപ്പോഴും ഇതേ ബസിൽ തന്നെയാണ് ജോലിക്കു പോകുന്നത്.

തന്റെ പ്രാണസഖിയായ അഭിജിതയെ അമൽ പരിചയപ്പെട്ടതും ഈ ബസിൽ നിന്നാണ്. അടുത്ത സ്റ്റോപ്പിൽനിന്നു കയറുന്ന അഭിജിതയും ഈ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു. അങനെ ഇപ്പോൾ ഒരേ സീറ്റിലിരുന്നുള്ള യാത്രയിലേക്ക് ഇരുവരുമെത്തി. യാത്രയിലൂടെ തങ്ങളെ പരിചിതരാക്കിയ ബസ് തന്നെ വിവാഹവേദിയിലേക്കുള്ള യാത്രയ്‌ക്കും തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് അമൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News