ആട്ടവും പാട്ടും ഭക്ഷണവുമായി നൈറ്റ് ലൈഫിനൊരുങ്ങി മാനവീയം വീഥി

തിരുവനന്തപുരത്ത് ഇനി നൈറ്റ് ലൈഫ് ഉണരും. ആട്ടവും പാട്ടും ഭക്ഷണവും സൗഹൃദങ്ങളുമായി രാത്രി മുതല്‍ പുലര്‍ച്ചെവരെ തിരുവനന്തപുരത്തെ മാനവീയംവീഥി ഉണർന്നിരിക്കും. നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാനുള്ള അവസാനഘട്ട മിനുക്ക് പണിയിലാണ് മാനവീയം വീഥി. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നൈറ്റ് ലൈഫ് ആസ്വദിക്കാൻ കഴിയുക. പദ്ധതി സാക്ഷാത്ക്കരിക്കുന്നതോടെ സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററായി മാനവീയം വീഥി മാറും .

Also read:സ്വാഗതം മകളെ…പെണ്‍കുഞ്ഞുണ്ടായ സന്തോഷം പങ്കുവെച്ച് നെയ്മര്‍

മാനവീയം വീഥിയുടെ നവീകരണത്തിന്റെ ഭാഗമായി നിലവിൽ നിർമ്മിച്ചിട്ടുള്ള കടകൾ കുടുംബശ്രീയെ ഏൽപ്പിക്കും. കൂടാതെ മൂന്ന് മൊബൈല്‍ വെന്‍ഡിങ് ഭക്ഷണശാലയും സജ്ജീകരിക്കും. മാനദണ്ഡങ്ങൾ പാലിച്ച് ടെണ്ടർ നടപടികളിലൂടെ മൊബൈൽ ഫുഡ്ട്രക്കുകൾക്കും അനുമതി നൽകും. കോർപ്പറേഷനും വിനോദസഞ്ചാര വകുപ്പിനുമാണ് മാനവീയം വീഥിയുടെ നടത്തിപ്പ് ചുമതല. നൈറ്റ് ലൈഫ് പദ്ധതിയുടെ ഭാ​ഗമായി മേയർ ചെയർമാനായും കളക്‌ടർ കോ -ചെയർമാനുമായ ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Also read:ചാവക്കാട് ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ ചാകര; പാലത്തിൽ തുള്ളിക്കളിച്ച് ചാളക്കൂട്ടം, വീഡിയോ

പദ്ധതി ആരംഭിക്കുന്നതോടെ രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെ മാനവീയത്തിലൂടെയുള്ള വാ​ഹന ​ഗതാ​ഗതം നിരോധിക്കും. വീഥി പൂർണ്ണമായും പൊതുജനങ്ങളുടെ ഇടമായി മാറ്റുകയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഈ മാസം അവസാനത്തോടെ മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News