തിരുവനന്തപുരത്ത് നിരന്തരം ഒരേ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പൊലീസ് പിടിയില്‍

പാലോട് മത്തായിക്കോണത്തുള്ള രാജ് ഭവനില്‍ സ്മിതയുടെ വീട്ടില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നു തവണ മോഷണം നടത്തിയ പെരിങ്ങമ്മല മത്തായിക്കോണം തടത്തരികത്ത് വീട്ടില്‍ അഭിലാഷ് (18), പെരിങ്ങമ്മല ബൗണ്ടര്‍ മുക്ക് മീരാന്‍ വെട്ടികരിക്കകം ബ്ലോക്ക് നമ്പര്‍ ഒന്‍പതില്‍ മിഥുന്‍ (19) എന്നിവരെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലി നടന്‍; വിമർശനവുമായി സോഷ്യൽ മീഡിയ

ലോറി ഡ്രൈവര്‍ ആയ സ്മിതയുടെ ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയങ്ങളില്‍ സ്മിതയെയും കുട്ടികളെയും കുടുംബവീട്ടില്‍ താമസിപ്പിക്കും എന്നു മനസ്സിലാക്കിയ പ്രതികള്‍ തുടര്‍ച്ചയായി മൂന്ന് തവണ കവര്‍ച്ച നടത്തി. മോഷണം നടത്തിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. മോഷണം ചെയ്‌തെടുക്കുന്ന പണം ഉല്ലാസ യാത്രകള്‍ക്കും ആഡംബര ജീവിതം നയിക്കാനുമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. പാലോട് എസ് എച്ച് ഓ പി ഷാജിമോന്‍, എസ് ഐ മാരായ നിസാറുദ്ദീന്‍, റഹീം, ഉദയകുമാര്‍ സി പി ഓ മാരായ രജിത്ത് രാജ്, വിനീത്, ദിലീപ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News